03:27am 08 November 2026
NEWS
ഗാസയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ഇസ്രയേൽ പിടിച്ചെടുത്തു
05/04/2025  01:15 PM IST
nila
ഗാസയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ഇസ്രയേൽ പിടിച്ചെടുത്തു

ഗാസയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ഇസ്രയേൽ പിടിച്ചെടുത്തെന്ന് ഐക്യരാഷ്ട്ര സംഘടന. യുഎൻ ഓഫീസ് ഫോർ ദ കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്‌സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ​ഗാസയുടെ മൂന്നിൽ രണ്ടു ഭാ​ഗം പ്രദേശങ്ങളും ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് ഒസിഎച്ച്എ പറയുന്നു. ഈ പ്രദേശത്തേക്ക് പലസ്തീനികൾക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്നും ഏജൻസി വെളിപ്പെടുത്തി. 

തെക്കൻ റാഫയുടെ വലിയ പ്രദേശം ഉൾപ്പെടെ ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ മാസം 31ന് തെക്കൻ റാഫയിൽ നിന്ന് ഒഴിയണമെന്ന് ഇസ്രയേൽ പ്രദേശവാസികളോട് നിർദ്ദേശിച്ചിരുന്നു. ഈ പ്രദേശത്തെ നിരോധിത മേഖലയായി ഇസ്രയേൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ ഗാസ സിറ്റിയിലെ ഭാഗങ്ങളിലേക്കും ഇനി പലസ്തീനികൾ പ്രവേശിക്കരുത് എന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ ഉത്തരവ്.

വെടിനിർത്തൽ കരാർ ലംഘിച്ച് മാർച്ച് 18ന് വീണ്ടും ആക്രമണം തുടങ്ങിയതിന് ശേഷം മാത്രം ഏകദേശം 2.80 ലക്ഷം പലസ്തീനികളെ കുടിയിറക്കിയെന്നാണ് കണക്ക്. അതേസമയം കഴിഞ്ഞ ദിവസം മാത്രം നടത്തിയ വ്യോമാക്രമണത്തിൽ 38 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ 112 പേർക്ക് ജീവൻ നഷ്ടമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img